ന്യൂഡല്‍ഹി: ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായി ഇതുവരെ ചിലവായത് 4800 കോടി രൂപയെന്ന് സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. 1986 മുതല്‍ 2017 ജൂണ്‍ 30 വരെയുള്ള കണക്കാണിത്.
1986 ജനുവരി 14ന് ആണ് ഗംഗാ ആക്ഷന്‍ പ്ലാന്‍ (ജിഎപി) പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി മുന്നോട്ടുവച്ചത്. കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം 6788.78 കോടി രൂപയാണ് ജിഎപിയ്ക്കായി അനുവദിച്ചിട്ടുള്ളത്.
ഇതില്‍ 4864.48 കോടി രൂപയാണ് ജൂണ്‍ 30 വരെ ചെലവഴിച്ചത്. 1924.30 കോടി രൂപ ശേഷിക്കുന്നുവെന്നും പരിസ്ഥിതിവനം മന്ത്രാലയം അറിയിച്ചു. 2016-17 വര്‍ഷത്തില്‍ 83.83 രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.






