കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ താരം ദിലീപിന്റെ ജയിലിലെ ആദ്യരാത്രി നശിപ്പിച്ച് കൊതുകുകള്‍. ഇത് കാരണം താരത്തിന്റെ ഉറക്കം നഷ്ടപ്പെട്ടതായാണ് സൂചനകള്‍.
കാലത്തുതന്നെ എഴുന്നേറ്റ ദിലീപ് ഏഴുമണിയോടെ തന്നെ ജയിലിലെ പ്രഭാതഭക്ഷണമായ ചപ്പാത്തിയും കടലക്കറിയും കഴിച്ചു. പിന്നീട് 9.40ഓടെ ജയിലില്‍ നിന്നും പോലീസ് ബസില്‍ അങ്കമാലി കോടതിയിലേക്ക് എത്തിച്ചു.
ജാമ്യം പരിഗണിക്കാതെ പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ചശേഷം തെളിവെടുപ്പിനായി തൊടുപുഴയ്ക്ക് പോലീസ് വാഹനം പുറപ്പെട്ടു. തെളിവെടുപ്പിന് ശേഷം വീണ്ടും ദിലീപ് ജയിലിലേക്ക് മടങ്ങി.






