
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി സുനില്‍കുമാറിനെ നടന് ദിലീപ് ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ കാരണം അഞ്ചു വര്‍ഷം മുമ്പ് ഇയാള്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തി പരിചയത്തിന്റെ പേരിലായിരുന്നെന്ന് പോലീസ്.
സിനിമാവേദിയില്‍ മാത്രം വലിയ ചര്‍ച്ചയായി മാറിയ ഈ സംഭവം നടന്നത് 2012 ലായിരുന്നു. ഇതറിഞ്ഞാണ് ദിലീപ് തന്റെ ക്വട്ടേഷനും പള്‍സര്‍ സുനിയെ തന്നെ ഏല്‍പ്പിച്ചത്. ഇടപാടുകള്‍ ദിലീപ് സുനിയുമായി നേരിട്ടാണ് നടത്തിയതെന്നും രഹസ്യമായിരിക്കണം ടീമില്‍ ഇക്കാര്യം ചെയ്ത് നേരത്തേ പരിചയമുള്ള മിടുക്കന്മാര് തന്നെ വേണമെന്നും ദിലീപ് സുനിക്ക് നിര്‍ദേശം നല്കിയിരുന്നതായിട്ടാണ് പോലീസ് പറയുന്നത്.
ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ രണ്ടു പേരും മാത്രമേ ഇക്കാര്യം അറിയാവൂ എന്നും ഇതിന് പിന്നില്‍ താനാണെന്ന് ആരും അറിയാന്‍ ഇട വരരുതെന്നും താരം പറഞ്ഞിരുന്നു. കൃത്യം നടത്താന്‍ മിടുക്കന്മാരുടെ സംഘം വേണം. ഇക്കാര്യത്തില്‍ നേരത്തേ പരിചയം ഉള്ളവരായിരിക്കണം അവര്‍ വിവരം മുന്‍കൂട്ടി അറിയരുതെന്നും പറഞ്ഞു. അതുപോലെ തന്നെ പണമിടപാട് നേരിട്ടായിരിക്കും. നേരിട്ട് തന്നെ ഫോണ്‍ വിളിക്കരുതെന്നും താരം സുനിയോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് സുനില്‍ നേരിട്ട് ദിലീപിനെ വിളിക്കാതിരുന്നതും. അതേസമയം തന്നെ അപ്പുണ്ണിവിളിച്ച് കാര്യം പറയുമ്പോഴെല്ലാം ദിലീപ് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു താനും. സുനിക്കും താരത്തിനും തമ്മില്‍ പരിചയുള്ള ഒരു തെളിവുകളും ഉണ്ടാകരുതെന്ന് നേരത്തേ പറഞ്ഞുറപ്പിച്ചതിന്റെ പേരില്‍ സുനില്‍ ഇക്കാര്യം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. മുമ്പ് നടിയെ തട്ടിക്കൊണ്ടുപോകാന്‍ സുനി നടത്തിയ ശ്രമം അനേകര്‍ക്ക് അറിവുള്ള കാര്യമാണ്. അത് അറിഞ്ഞു തന്നെയായിരുന്നു ദിലീപ് സുനിയെ പരിപാടി ഏല്‍പ്പിച്ചതെന്നും പോലീസ് പറയുന്നു.
'പാളിപ്പോയാല്‍ എല്ലാവര്ക്കും പണി കിട്ടും' എന്നായിരുന്നു ദിലീപ് സുനിയോടെ പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ സാക്ഷി മൊഴികള്‍ സംസാരത്തിന് നേരിട്ട് സാക്ഷിയായവര്‍ എന്നിവരുടെയെല്ലാം മൊഴി പോലീസ് എടുത്തിട്ടുണ്ട്. നേരത്തേ അമ്മയുടെ താരനിശയില്‍ ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് സാക്ഷിയായ താരങ്ങളുടെയും മൊഴി പോലീസ് എടുത്തിരുന്നു. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് നടിയുമായുള്ള ബന്ധം ഇവിടെ അവസാനിക്കുന്നു എന്ന് പറഞ്ഞായിരുന്നു ദിലീപ് പോയത്.






