
ഹൈദരാബാദ്: മലയാളത്തില്‍ താരങ്ങള്‍ക്ക് ഇത് ദുരിതങ്ങളുടെ കാലമാണെന്ന് എല്ലാവര്ക്കും അറിയാം എന്നാല്‍, ഇപ്പോള്‍ ഇത് സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് ഇത് പുറത്ത് പോയിരിക്കുകയാണ്. തെലുങ്ക് സിനിമയിലെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടിച്ച ആളുകളുടെ പട്ടിക പുറത്തായിരിക്കുന്നത്. പോലീസിന്റെ പക്കല്‍ നിന്നുമാണ് പട്ടിക ചോര്‍ന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
15 പേരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ടോളിവുഡിലെ സൂപ്പര്‍ താരമായ രവിു തേജയും സൂപ്പര്‍ സംവിധായകന് പുരി ജഗന്നാഥും നടിമാരായ ചാര്‍മ്മി കൗര്‍, മുമൈദ് ഖാന് എന്നിവരുടെ പേരാണ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്.
ഇവര്‍ക്ക് പുറമെ മലയാളികള്‍ക്ക് സുപരിചിതരായ തരുണ്‍ കുമാര്‍, നവ്ദീപ് എന്നിവരുടെ പേരും പുറത്തുവന്നിട്ടുണ്ട്. നൃത്ത സംവിധായകന് ശ്യാം കെ നായിഡു, സംവിധായകന് ചിന്ന ധര്‍മ്മറാവു, നടന് സുബ്ബരാജു, ഗായകന് ആനന്ദ് കൃഷ്ണ നന്ദു എന്നിവരുടെ പേരും പട്ടികയില്‍ ഉണ്ട്.
എന്നാല്‍ താരങ്ങള്‍ ഇത് നിഷേധിച്ചു. സിനിമാ മേഘലയിലെ നിരവധിയാളുകള്‍ക്ക് മയക്കുമരുന്ന്് മാഫിയയുമായി ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. കൊക്കൈന്‍, എല്‍എസ്ഡി സ്റ്റാംബ്, എംഡിഎംഎ മുതല്‍ മറ്റു പ്രദേശിക മയക്കുമരുന്നുകള്‍ വരെ ഉപയോഗിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രമുഖരുടെ പേരും തങ്ങളുടെ പക്കല്‍ നിന്നും ചോര്‍ന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ അകുന്‍ സബ്രവാള്‍ അറിയിച്ചു.






