
ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് ജയിലില്‍ വിഐപി പരിചരണം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്കിയ ജയില്‍ ഡിഐജി ഡി.രൂപ തെറിച്ചു. ജയില്‍ വകുപ്പില്‍ നിന്നും റോഡ് സുരക്ഷ, ട്രാഫിക് വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.
ജയില്‍ അധികൃതര്‍ ശശികലയില്‍ നിന്നും രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയാണ് ഈ ആനുകൂല്യം നല്‍കുന്നതെന്നായിരുന്നു രൂപയുടെ റിപ്പോര്‍ട്ട്. ജയില്‍ ഡി.ജി.പി എച്ച്.എന്‍ സത്യനാരായണ റാവുവിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു രൂപയുടെ റിപ്പോര്‍ട്ട്. റാവുവിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അഴിമതി വിരുദ്ധ വിഭാഗം എ.ഡി.ജി.പി എന്‍.എസ് മെഹരിഖിന് ആണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ റാവുവിന് പകരം ചുമതല നല്‍കിയതായി വ്യക്തമാക്കിയിട്ടില്ല.
ശശികലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വീഡിയോ ദൃശ്യമടക്കമാണ് ഡി.ജി.പിക്കെതിരെ രൂപ പരാതി നല്‍കിയത്. റാവുവിനെതിരായ മറ്റ് ആരോപണങ്ങള്ളും രൂപ മുന്നോട്ടുവച്ചിരുന്നു.





