
വാഷിങ്ടണ്‍: ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്താനും ഇടംപിടിച്ചു. രാജ്യത്ത് ഭീകരസംഘടനകളായ ലഷ്ക്കറെ തയിബ, ജയ്ഷെ മുഹമ്മദ് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തനവും പരിശീലനവും തുടരുകയും പണം സമാഹരിക്കുകയും ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വച്ചു റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് അമേരിക്ക ഇത്തരത്തില്‍ കണ്ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പാക്കിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്.
അതേസമയം പാക്കിസ്താനില്‍ നിരന്തരമായി ആക്രമണം നടത്തിയിരുന്ന താരിക്ക് ഇ താലിബനെതിരെ പാക്ക് സൈന്യം ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. എന്നിരുന്നാലും, അഫ്ഗാന് താലീബാനെതിരെയോ മറ്റ് രാജ്യം ആവശ്യമുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഈ ഭീകരസംഘടനകളുടെ ആക്രമണത്തിന്റെ ഇര ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് ആക്രമണങ്ങളും പാക്ക് കേന്ദ്രമാക്കിയ ഭീകരരുടെ ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പാക്കിസ്താന് പുറമെ അഫ്ഗാനിസ്ഥാന്, സൊമാലിയ, ട്രാന്‍സ്-സഹാറ, സുലു/ സുലിവേസി സീസ് ലിറ്റോറല്‍, തെക്കന്‍ ഫിലിപ്യന്‍സ്, ഈജിപ്റ്റ്, ഇറാഖ്, ലെബനോന്, ലിബിയ, യമന്‍, കൊളംബിയ, വെനസ്വല എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍.






