
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ നിയമനടപടി നേരിടുന്ന കോവളം എം.എല്‍.എ എം.വിന്‍സെന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യപേക്ഷ നല്‍കിയത്. വിന്‍സെന്റ് പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പീഡനക്കേസും ആത്മഹത്യ പ്രേരണ കുറ്റവുമാണ് എം.എല്‍.എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. എം.എല്‍.എ ഹോസ്റ്റലില്‍ എത്തി പോലീസ് വിന്‍സെന്റിനെ ചോദ്യം ചെയ്തുവരികയാണ്. വൈകാതെ അറസ്റ്റുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് മൂന്‍കൂര്‍ ജാമ്യം തേടിയത്.






