തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സന്റ് നിയമസഭയില്‍ നടത്തിയ ധാര്‍മ്മിക പ്രസംഗത്തിന്റെ വീഡിയോ വൈറലാകുന്നു. ഫോണ്‍ സംഭാഷണം പുറത്ത് വന്നതിനെ തുടര്‍ന്ന് എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവച്ചതും മന്ത്രി എംഎം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്നുമാണ് വിന്‍സന്റ് നിമയസഭയില്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രസംഗിച്ചത്.
വിന്‍സന്റിന്റെ പ്രസംഗം ഇങ്ങനെ,
ഈ ഗവണ്മെന്റ് രണ്ട് മന്ത്രിമാര്‍ രാജിവച്ച ഒരു സര്‍ക്കാരാണ് സര്. ബഹുമാനപ്പെട്ട എകെ ശശീന്ദ്രന് ഫോണില്‍ സംസാരിച്ചത് കൊണ്ടാണ് രാജിവച്ചത്. മൈക്കില്‍ സംസാരിച്ചയാള്‍ ഇതുവരെ രാജിവച്ചിട്ടില്ല സാര്‍. അദ്ദേഹത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്. ഗ്രാമഭാഷയാണെന്ന് പറഞ്ഞാണ് അദ്ദേഹത്തെ ന്യായീകരിച്ചത്. ഇങ്ങനെ പോകുന്നു എംഎല്‍എയുടെ പ്രസംഗം.
അതേസമയം പീഡനക്കേസില്‍ അറസ്റ്റ് ചെയ്തിട്ടും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് എം വിന്‍സന്റ്. കോടതി റിമാന്‍ഡ് ചെയ്തിട്ടും വിന്‍സന്റ് എംഎല്‍എ സ്ഥാന രാജിവയ്ക്കേണ്ടന്നാണ് കെപിസിസി നിര്‍ദ്ദേശം. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം വിന്‍സന്റ് രാജിവച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നിലപാട്.






