തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സന്റ് പീഡിപ്പിച്ച വീട്ടമ്മയുടെ സഹോദരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തും. തന്നെ സഹോദരി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടമ്മ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനേവഷണം. എംഎല്‍എയ്ക്കെതിരെ പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
വീട്ടമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണമുണ്ടാകും. ഇവരുടെ ഭീഷണിക്ക് ശേഷമാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വീട്ടമ്മ രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ പരാതിക്കാരിക്കെതിരെ ഈ സഹോദരി രംഗത്ത് വന്നിരുന്നു. എംഎല്‍എയ്ക്കെതിരായ പരാതി ഗൂഢാലോചനയാണെന്നും എല്‍ഡിഎഫുകാരനായ സഹോദരനാണ് ഇതിന് പിന്നിലെന്നുമായിരുന്നു സഹോദരിയുടെ ആരോപണം.
പരാതിക്കാരി പത്ത് വര്‍ഷത്തിലധികമായി മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും അവര്‍ മാനസികരോഗിയാണെന്നും സഹോദരി ആരോപിച്ചിരുന്നു. സമാനമായ പരാതികള്‍ ഇതിന് മുന്‍പും ഇവര്‍ ഉന്നയിച്ചിട്ടുണ്ടെന്ന് സഹോദരി ആരോപിച്ചു.






