തിരുവനന്തപുരം: കെഎസ്ആർടിസി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വാങ്ങിയ അത്യാധുനിക വോൾവോ ആഡംബര ബസുകൾ ഓണത്തിന് മുമ്പ് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. എന്നാൽ മുൻപ് പ്രഖ്യാപിച്ചിരുന്ന പേരിലും റൂട്ടുകളിലും മാത്രമല്ല, ബസുകളുടെ നിറത്തിലും മാറ്റം വരുത്തിയാണ് ഇവ നിരത്തിലിറക്കുന്നത്.
മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നൽകിയ 'ബിസിനസ് ക്ലാസ്' എന്ന പേര് നിലവിലെ ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശപ്രകാരം 'എക്‌സിക്യൂട്ടീവ് ക്ലാസ്' എന്നാക്കി മാറ്റും. പേരിനൊപ്പം ബസുകളുടെ നിറവും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ഏകദേശം ഒരു ലക്ഷം രൂപയുടെ അധികച്ചെലവ് പ്രതീക്ഷിക്കുന്നതായാണ് വിവരം.
വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളോടെയാണ് ബസുകൾ സജ്ജമാക്കിയിരിക്കുന്നത്. എമിറേറ്റ്‌സ് ബിസിനസ് ക്ലാസിന് സമാനമായ സീറ്റുകൾ, പാൻട്രി, ശുചിമുറി, ഓരോ യാത്രക്കാരനും വ്യക്തിഗത ടിവി, വൈ-ഫൈ, മൊബൈൽ ചാർജിങ് സൗകര്യങ്ങൾ എന്നിവ ബസിലുണ്ട്.
തിരുവനന്തപുരം സെൻട്രൽ വർക്ക്‌ഷോപ്പിൽ മൂന്ന് മാസത്തിലേറെയായി സർവീസ് ആരംഭിക്കാതെ കിടന്നിരുന്ന രണ്ട് ബസുകളിൽ ഒന്ന് തിരുവനന്തപുരം–എറണാകുളം റൂട്ടിലും മറ്റൊന്ന് ആലപ്പുഴ–ബെംഗളൂരു അന്തർസംസ്ഥാന റൂട്ടിലും സർവീസ് നടത്തും.
മുൻപ് രണ്ട് ബസുകളിലും 'ബസ് ഹോസ്റ്റസ്' സേവനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ പുതിയ ക്രമീകരണപ്രകാരം തിരുവനന്തപുരം–എറണാകുളം റൂട്ടിലെ ബസിൽ മാത്രമാകും ഈ സേവനം ലഭ്യമാകുക.
അതേസമയം, ഏകദേശം നാല് കോടി രൂപ ചെലവിൽ വാങ്ങിയ ബസുകൾക്ക് നികുതിയിളവ് നൽകുന്ന കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. നികുതിയിളവ് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നും ഇതുസംബന്ധിച്ച തീരുമാനം കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

Comments