
നടി സുരഭി ലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് ആശംസയുമായി നടന് പൃഥ്വിരാജ് എത്തി. സുരഭിക്കൊപ്പം ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു പൃഥ്വിയുടെ ആശംസ.
സുരഭിയുടെ കരിയറിന്റെ തുടക്കത്തില്‍ സുരഭിക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് ഞാന്‍. പിന്നീട് ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. ചിത്രത്തേക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്. എല്ലാവരും സിനിമ കാണണം. മിന്നാമിനുങ്ങ് പോലുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു.
അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ അഭിനയം കണ്ട് പൃഥ്വി തന്നെയാണ് എന്നു നിന്റെ മൊയ്തീനിലേയ്ക്കും മിന്നാമിനുങ്ങിലേയ്ക്കും തന്നെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇങ്ങനെ നിര്‍ദ്ദേശിക്കാന്‍ കാരണം സുരഭിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും മികച്ച ഒരു നടി ആയതുകൊണ്ടാണെന്നും പൃഥ്വി മറുപടി നല്കി.






