തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് പീഡിപ്പിച്ച വീട്ടമ്മയ്ക്ക് നേരെ ചീമുട്ടയേറ്. പരാതിക്കാരിയായ വീട്ടമ്മ താമസിക്കുന്ന ബാലരാമപുരത്തെ വീടിന് മുന്നിലേക്ക് സംഘടിച്ച് എത്തിയ സ്ത്രീകളടങ്ങുന്ന നൂറോളം കോണ്‍ഗ്രസ് പവര്ത്തകരാണ് ചീമുട്ട എറിഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി പരാതിക്കാരിയുടെ വീടിന് മുന്നില്‍ സംഘര്‍ഷം സൃഷ്ടിച്ചതോടെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പരാതിക്കാരിക്കെതിരെ കൂടുതല്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വിന്‍സെന്റ് എംഎല്‍എയെ അനുകൂലിച്ച് ബാലരാമപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ വഴിയിലേക്ക് ഇറങ്ങിയതോടെ ഗതാഗതവും തടസപ്പെട്ടു.
അതിനിടെ വിന്‍സെന്റ് എംഎല്‍എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നു. എംഎല്‍എ പരാതിക്കാരിയെ രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 10നും നവംബര്‍ 11നുമാണ് പീഡനം നടന്നത്. വീട്ടമ്മ ഇഷ്ടക്കേട് പറഞ്ഞിട്ടും വിന്‍സെന്റ് പിന്തുടര്ന്ന് ശല്യം ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.






