തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന്റെ അവധി അനുവദിക്കാൻ അടിസ്ഥാനമായ സർക്കുലറിനെ ചൊല്ലി ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അറിയിക്കാതെയാണ് സർക്കുലർ പുറത്തിറങ്ങിയതെന്നാണ് വകുപ്പിന്റെ വിശദീകരണം. സംഭവത്തിൽ മന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.
ഈ മാസം 20ന് ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറാണ് ഇന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർ വി.വി. രാജേഷ് ഉന്നയിച്ചത്. സർക്കുലറിനെക്കുറിച്ച് പ്രതിപക്ഷത്തിന് മുൻകൂർ അറിവുണ്ടായിരുന്നില്ല. പിന്നാലെ സുഗതന്റെ അവധി അപേക്ഷയെ അനുകൂലിച്ച് യുഡിഎഫ് സ്വതന്ത്ര കൗൺസിലർ സുധീഷും രംഗത്തെത്തി.
വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയാണ് ഇന്നത്തെ കൗൺസിൽ യോഗത്തിലെ പ്രധാന ചർച്ചയായത്. ആദ്യം അവതരിപ്പിക്കുമെന്ന് കരുതിയ അപേക്ഷ മൂന്നാമത്തെ വിഷയമായാണ് പരിഗണിച്ചത്. അവധി അപേക്ഷ വോട്ടെടുപ്പിലൂടെ അംഗീകരിച്ചാൽ അവധിയിൽ തുടരാമെന്ന ആഭ്യന്തര വകുപ്പിന്റെ മറുപടി മേയർ കൗൺസിലിൽ വായിച്ചുകേൾപ്പിച്ചു.
1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം അയോഗ്യമാക്കാൻ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകേണ്ട സാഹചര്യമുണ്ടാകുമായിരുന്നു.

Comments