തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പാക്കാൻ യു ഡി എഫ് സർക്കാരിനോട് ആവശ്യപ്പെട്ടത് ആരാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണമെന്ന് മുൻ റവന്യൂ മന്ത്രി കെ രാജൻ എംഎൽഎ. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണോ പദ്ധതിയിൽ ഒപ്പുവെച്ചതെന്നും സത്യസന്ധതയുണ്ടെങ്കിൽ ഇക്കാര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിയിൽ ഒപ്പിടാത്ത പക്ഷം ധനസഹായം നഷ്ടമാകുമെന്ന കാര്യം മാത്രമാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പാർലമെന്റിൽ അബ്ദുൽ വഹാബിന്റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയതെന്ന് രാജൻ പറഞ്ഞു. എന്നിട്ടും പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിന് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി എം ശ്രീയിൽ ഒപ്പുവെച്ചില്ലെങ്കിൽ എസ് എസ് എ ഫണ്ട് ലഭിക്കില്ലെന്ന് ആരെങ്കിലും രേഖാമൂലം അറിയിച്ചിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാജൻ ആവശ്യപ്പെട്ടു. അഞ്ച് വർഷത്തിനിടെ പദ്ധതിയിലൂടെ ലഭിക്കുക വെറും 1.10 കോടി രൂപ മാത്രമാണെന്നും, ഈ ചെറിയ തുകയ്ക്ക് വേണ്ടി നിൽക്കാതെ സംസ്ഥാനത്തിന് അർഹമായ എസ് എസ് എ ഫണ്ട് നേടിയെടുക്കാൻ സർക്കാർ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Comments