കാപ്പാ കേസിൽ ജയിലിലുള്ള വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പൗണ്ടുകടവ് കൗൺസിലർ സുധീഷിനെ പണം നൽകി പിന്തുണ നേടിയെന്ന ആരോപണം അദ്ദേഹം തള്ളി. അത്തരമൊരു ആരോപണത്തിന് അടിസ്ഥാനമില്ലെന്നും, എൽഡിഎഫ് കൗൺസിലർ ശ്രീകുമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് പണം വാങ്ങിയിട്ടാണോയെന്നും മേയർ ചോദിച്ചു.
സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണത്തോടെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും അത് നിരസിക്കപ്പെട്ടതായി മേയർ പറഞ്ഞു. തുടർന്ന്, നിശ്ചിത കാലയളവിലേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിന് അപേക്ഷ നൽകാമെന്നും, കൗൺസിൽ അത് അംഗീകരിച്ചാൽ കൗൺസിലർ സ്ഥാനം നിലനിൽക്കുമെന്നും ആഭ്യന്തരവകുപ്പ് വിയ്യൂർ ജയിൽ സൂപ്രണ്ട് മുഖേന സുഗതനെ അറിയിച്ചതായും അദ്ദേഹം വിശദീകരിച്ചു.
ആ അപേക്ഷ ജയിലിൽ നിന്ന് കോർപറേഷനിലെത്തിയതിനെ തുടർന്ന്, ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ആക്ടിന്റെ വ്യവസ്ഥ പ്രകാരമാണ് സുഗതനെ ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് ഒഴിവാക്കിയതെന്നും മേയർ വ്യക്തമാക്കി.
പൗണ്ടുകടവ് വാർഡ് കൗൺസിലർ സുധീഷ് ഉൾപ്പെടെ 51 അംഗങ്ങൾ സുഗതന്റെ അപേക്ഷയെ അനുകൂലിച്ച് കൈ ഉയർത്തി വോട്ടു ചെയ്തുവെന്നും, ജനങ്ങൾ തെരഞ്ഞെടുത്ത ഒരു കൗൺസിലറുടെ സ്ഥാനം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നഷ്ടപ്പെടരുതെന്ന നിലപാടിലായിരിക്കാം അവർ പിന്തുണച്ചതെന്നും രാജേഷ് കൂട്ടിച്ചേർത്തു.

Comments