മുംബൈ: ഓഹരി സൂചികകകളില്‍ വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തില്‍. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. കഴിഞ്ഞദിവസം സെന്‍സെക്സ് ചരിത്രനേട്ടത്തില്‍ എത്തിയിരുന്നു.
വ്യാപാരം ആരംഭിച്ച് ആദ്യമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്സ് അഞ്ച് പോയന്റ് ഉയര്‍ന്ന് 32,253 പോയന്റില്‍ എത്തി. നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 10,000ത്തിലുമാണ് വ്യാപാരം നടന്നത്.
പ്രീ ഓപ്പനിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്. ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ശ്രീ രേണുക ഷുഗര്‍സ്, ആദിത്യ ബിര്‍ല ഫാഷന്‍, എം ആന്റ് എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐഡിയ സെല്ലുലാര്‍ ഇന്റലെക്റ്റ് ഡിസൈന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രച്ചര്‍, ജയപ്രകാശ് അസോസിയേറ്റ്സ് എന്നിവ നഷ്ടത്തിലുമാണുള്ളത്.






