
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പ് അധികൃതരുടെ പരിശോധന. കഴിഞ്ഞ ഏഴ് മാസത്തിനിടെ അക്കാദമിയില്‍ ഇരുപതോളം അനധികൃത നിയമനങ്ങള്‍ നടന്നുവെന്ന പരാതിയിലാണ് പരിശോധന നടത്താന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയത്. എംപ്ലോയിമെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണ് പരിശോധന.
എംപ്ലോയ്മെന്റ് ഡയറക്ടറായി രണ്ടാഴ്ച മുന്‍പാണ് വെങ്കിട്ടരാമന് നിയമിതനാകുന്നത്. മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിമെന്റ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിക്കുന്നത്.






