
ന്യൂഡല്‍ഹി : എന്‍.ഡി.എയുടെ ഭാഗമാകാനുള്ള ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും കേരളാഘടകം ഈ തീരുമാനത്തിനൊപ്പം ഇല്ലെന്നും ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി. നിതീഷ് കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയ തീരുമാനം ഞെട്ടിക്കുന്നതാണെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ വീരേന്ദ്രകുമാര്‍ പറഞ്ഞു.
ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം അവര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഒരിക്കലും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. നിതീഷ് കുമാര്‍ പ്രതിനിധീകരിക്കുന്ന ജെ.ഡി.യുവിനൊപ്പം കേരളാ ഘടകം ജെ.ഡി.യു ഇനിയൊരിക്കലും നിലകൊള്ളില്ല. എന്തു വിലകൊടുത്തും നിതീഷിന്റെ തീരുമാനത്തെ സംസ്ഥാന ഘടകം എതിര്‍ക്കും. ശരത് യാദവിനോടും മറ്റെല്ലാ ജെഡിയു നേതാക്കളോടും എംപിമാരോടും നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ നിലകൊള്ളാന്‍ ആവശ്യപ്പെടുകയാണെന്നും പ്രതിഷേധിക്കണമെന്നും വേണ്ടി വന്നാല്‍ എംപി സ്ഥാനം രാജിവെക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.






