
കൊച്ചി: സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ ഹണി ബീ2 വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ പോലീസ് തീരുമാനം. സെന്‍സര്‍ ബോര്‍ഡിന് പരിശോധനയ്ക്ക് നല്കിയ കോപ്പിയാകും പരിശോധിക്കുക. ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് തന്റെ ശരീരമെന്ന രീതിയില്‍ കാണിച്ചെന്നാണ് യുവനടി മേഘ്ന നായരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ യുവനടിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ബോഡി ഡ്യൂപ്പ് ഉപയോഗിച്ചെന്നാണ് തന്റെ പരാതിയെന്ന് നടി പറയുമ്പോള്‍ പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പോലീസ് ഭാഷ്യം.
ഈ ആരോപണങ്ങള്‍ വിശദമായി പരിശോധിക്കാനാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത കോപ്പി തന്നെ പരിശോധിക്കും. തെളിവുകള്‍ പരിശോധിച്ച ശേഷം ജീന്‍ പോള്‍ ലാലിനെ വിശദമായി ചോദ്യം ചെയ്യും. പ്രതികള്‍ക്കെതിരായി സ്ത്രീത്വത്തെ അപമാനിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.






