
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ ഗായിക സയനോര ഫിലിപ്പ്. ആക്രമിക്കപ്പെട്ട നടി കരഞ്ഞ് തളര്‍ന്ന് വീട്ടിലിരിക്കുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്തിരുന്നെങ്കില്‍ പി.സി ജോര്‍ജ് അടക്കമുള്ളവര്‍ അവള്‍ക്ക് സ്തുതി പാടുമായിരുന്നു. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് ആ എഫ്ഐആര്‍ എങ്കിലും വായിക്കണമായിരുന്നെന്നും സയനോര പറഞ്ഞു.
നാവിന് ലൈസന്‍സ് ഇല്ലെന്ന് അറിയാം. എങ്കിലും അതൊരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണത അല്ലെന്നും സയനോര പറഞ്ഞു. ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നതില്‍ നിന്നും ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും വിട്ടുനില്‍ക്കണമെന്നും സയനോര ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ടുവെങ്കില്‍ പിന്നെ എങ്ങനെയാണ് അവര്‍ പിറ്റേന്ന് തന്നെ ഷൂട്ടിംഗിന് പോയതെന്ന് പി.സി ജോര്‍ജ് ചോദിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല. ഇപ്പോള്‍ നടക്കുന്നത് പുരുഷ പീഡനമാണെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.






