
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജുവിന് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കടുത്ത പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ മരണകാരണം ഷിഗെല്ല അണുബാധയാണെന്ന് പരിശോധനാഫലത്തിലൂടെ വ്യക്തമായി.






