
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍ പ്രി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിക്കും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ പി കശ്യപിനും മുന്നേറ്റം. ഇരുവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. എന്നാൽ അജയ് ജയറാം ആദ്യ റൗണ്ടില്‍തന്നെ തോറ്റ് പുറത്തായി. രണ്ടാം റൗണ്ടില്‍ പ്രണോയി ഫിര്‍മാന്‍ അബ്ദുല്‍ ഖോലിക്കിനെയും കശ്യപ് ഓസ്കാര്‍ ഗോയിനേയും നേരിടും.
ഇൻഡോനേഷ്യയുടെ ഷീസര്‍ ഹിരന്‍ റുസ്താവിറ്റോയെ നാലാം സീഡ് താരമായ പ്രണോയ് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 21-14-21-16. 15ാം സീഡ് കശ്യപ് ഇന്തോനീസ്യയുടെ ഡിയോനിസസ് ഹയോം റുമ്പാക്കയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 21-5, 21-10. മറ്റ് ഇന്ത്യന്‍ താരങ്ങളായ സിറില്‍ വര്‍മ, പ്രതുല്‍ ജോഷി, സൗരവ് വര്‍മ എന്നിവരും ആദ്യ മല്‍സരത്തില്‍ വിജയം സ്വന്തമാക്കി. ആസ്ത്രേലിയയുടെ നതാങ് ടാങ്കിനെ ഏഴാം സീഡ് താരം സൗരവ് 21-17, 21-15 എന്ന സ്കോറിന് തോല്‍പ്പിച്ചപ്പോള്‍ 16ാം സീഡ് താരമായ സിറില്‍ ഇന്തോനേസ്യയുടെ റിയാന്റോ സുബാജയേയും മുട്ടുകുത്തിച്ചു. സ്കോര്‍ 21-13, 21-12. പ്രതുല്‍ 21-10, 21-13 എന്ന സ്കോറിന് ഡാക്സണ് വോങിനേയും പരാജയപ്പെടുത്തി.
എന്നാൽ, സൂപ്പര്‍ താരം ജയറാമിന് ചൈനയുടെ ചിയ ഹുങ് ലൂവായോട് അപ്രതീക്ഷിത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ആദ്യ സെറ്റില്‍ പൊരുതി നോക്കിയ ജയറാം രണ്ടാം സെറ്റില്‍ തോല്‍വി ഏറ്റുവാങ്ങി. സ്കോര്‍ 19-21, 13-21. സിദ്ധാര്‍ത്ഥ് താക്കൂര്‍, സച്ചിന് റാവത്ത്, അരുണ്‍ കുമാര്‍ എന്നിവരും തോല്‍വിയോടെ പുറത്തായി. സ്ത്രീകളുടെ സിംഗൾസിൽ സൻയോഗിറ്റാ ഖോർപാടെ ന്യൂസിലൻഡിലെ ക്സി യോങ്ഷിയോട് തോറ്റു. സ്കോർ 11-21, 24-22, 19-21.






