കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണ അറിയിക്കാൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്‌സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലെത്തും. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 'യൂണിവേഴ്‌സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്.
മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും ടീമിനെ പിന്തുണയ്ക്കാനും സ്റ്റേഡിയത്തിലെത്തണമെന്ന് ഗെയിൽ ക്രിക്കറ്റ് ആരാധകരോട് അഭ്യർഥിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും നേരത്തെ ഗെയിൽ പ്രഖ്യാപിച്ചിരുന്നു.
ക്രിസ് ഗെയിലിന്റെ സന്ദർശനം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും അഭിമാന നിമിഷമാണെന്ന് ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. ടീമിനോടുള്ള ഗെയിലിന്റെ പിന്തുണയും ആരാധകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ആഗോള സ്പോർട്സ് ബ്രാൻഡായി വളരാനുള്ള ലക്ഷ്യത്തിന് കൂടുതൽ കരുത്താകുമെന്നും കെസിഎൽ മൂന്നാം സീസൺ വിജയിപ്പിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments