ചെന്നൈ: മണിപ്പൂരി സമരനായികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശാര്‍മിളയുടെ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദു മക്കള്‍ കക്ഷി. കൊഡൈക്കനാലിലെ രജിസ്ട്രര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതിനെതിരെയാണ് ഹിന്ദു മക്കള്‍ കക്ഷി രംഗത്തു വന്നിരിക്കുന്നത്.
ജൂലൈ മാസം 12നാണ് സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാര്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അത് ബോധിപ്പിക്കണമെന്നാണ് നിയമത്തിലുള്ളത്. ഇവിടെ വച്ച വിവാഹം നടത്തുന്നത് മൂലം പ്രദേശത്തെ ശാന്തിക്കും സമാധാനത്തിനും കോട്ടം തട്ടുമെന്നും പറയുന്നു.
മണിപ്പൂര്‍ സ്വദേശിനിയായ ഇവര്‍ എന്തുകൊണ്ട് വിവാഹത്തിനായി കൊഡൈക്കനാല്‍ തെരഞ്ഞെടുത്തുവെന്നാണ് മക്കള്‍ കക്ഷി നേതാവ് രംഗത്തുവന്നിരിക്കുന്നത്. പങ്കാളിക്കൊപ്പം ഗോവയിലോ സ്വദേശമായ മണിപ്പൂരിലോ ചെന്ന് വിവാഹം ചെയ്തോളു എന്നും ഇവര്‍ പറയുന്നു. നക്സല്‍ ഭീഷണി നിലവിലുള്ള പ്രദേശത്ത് ഇവരുടെ താമസം സര്‍ക്കാരിന് ഭീഷണിയാകുമെന്നും ഹിന്ദു മക്കള്‍ കക്ഷി അവകാശപ്പെടുന്നു.
വിവാഹത്തിനുള്ള അനുമതി റദ്ദാക്കണമെന്ന് കൊഡൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റതോടെ ശാര്‍മ്മിളയും ഭര്‍ത്താവ് ഡെസ്മണ്ട് കുട്ടിനോവും കൊഡൈക്കനാലേക്ക് താമസം മാറ്റിയിരുന്നു. ആദ്യം ഇതിനെ എതിര്‍ത്ത് രംഗത്തുവന്നത് സാമൂഹിക പ്രവര്ത്തകന് വി. മുരളിധരനാണ് രംഗത്തുവന്നത്.






