വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക വഴികൾ തേടുന്നതായി പുതിയ റിപ്പോർട്ട്. വ്യോമാക്രമണങ്ങൾ മാത്രം ഉപയോഗിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന വിലയിരുത്തൽ യു.എസ് സൈനിക നേതൃത്വത്തിൽ ശക്തമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷത്തിൽ നിന്ന് പിന്മാറാനുള്ള മാർഗം അമേരിക്കയ്ക്ക് ആവശ്യമാണെന്ന് യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്. സൈനിക ഇടപെടൽ കൂടുതൽ ശക്തമാക്കുന്നത് തിരിച്ചടിയാകാമെന്നും വാഷിങ്ടൺ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാനെ അതുവഴി നിർബന്ധിക്കാനാകണമെന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.
ട്രംപിന്റെ ദേശീയ സുരക്ഷാ സംഘത്തിലെ പ്രധാന അംഗങ്ങളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരുമായി ഡാൻ കെയ്ൻ ആശങ്കകൾ പങ്കുവെച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിലേക്ക് യു.എസ് കരസേനയെ അയയ്ക്കാതെ സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതകളും മറ്റ് സൈനിക മാർഗങ്ങളുടെ പരിമിതികളും അപകടസാധ്യതകളുമാണ് ചർച്ചകളിൽ പ്രധാനമായും പരിഗണിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Comments