
എറണാകുളം; പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് എന്ന് ഒറ്റ സിനിമ കൊണ്ട് ആരാധകരെ കൊണ്ട് പറയിച്ച താരമാണ് ദിലീഷ് പോത്തന്. അതു രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും വന്നപ്പോള്‍ ഒന്നുകൂടെ ആരാധകര്‍ ഉറപ്പിച്ചു. ഒറജിനല്‍ പോലീസുകാര്‍ പോലീസ് വേഷത്തിലെത്തിയ തൊണ്ടിമുതലിന് €ീന്ചിറ്റ് നല്‍കിയിരിക്കുകയാണ് ഋഷിരാജ് സിങ്. മികച്ച സിനിമയെന്ന മാര്‍ക്ക് നല്കി തന്റെ നിരൂപണം എഴുതിയിരിക്കുകയാണ് എക്സൈസ് കമ്മീഷണര്‍. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ഇന്ത്യയിലെ ഒരു പോലീസ് സ്റ്റേഷന്റെ നേര്‍ചിത്രമാണ് നല്‍കുന്നതെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
ഏറെ കാലത്തിന് ശേഷം ഇപ്പോഴാണ് പോലീസിനെ മുഖ്യധാരയില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമ കാണാന്‍ കഴിഞ്ഞത്. പോലീസ് എന്ത് നല്ല കാര്യം ചെയ്താലും അതിനെ വിമര്‍ശിക്കുന്ന ഒരു രീതിയാണ് നിലവിലുള്ളത്. ഒരു സ്റ്റേഷനിലെ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ശരിയായ ധാരണയില്ല. പക്ഷേ അഭിനേതാക്കള്‍ കേരളാ പോലീസില്‍ ജോലി ചെയ്യുന്നവരായതു കൊണ്്ട് സ്റ്റേഷനെക്കുറിച്ച് ഒരു വ്യക്തമായ ചിത്രം നമ്മുക്ക് ലഭിക്കുന്നുണ്ട്.
ഈ സിനിമയുടെ താരം അതിന്റെ കഥയാണ് ഒരു കള്ളന് പ്രസാദ് ബസ്സില്‍ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിക്കുന്നു. അവര്‍ കാണുമ്പോള്‍ ഇയാള്‍ അത് വിഴുങ്ങുന്നു. ഇതുകൊണ്ട് ഈ സ്ത്രീക്കും ഭര്‍ത്താവിനും വലിയ ആവശ്യമുണ്ടായിരുന്നു. ബാക്കി സിനിമയില്‍ ഈ പാവപ്പെട്ട സ്ത്രീയും ഭര്‍ത്താവും മാല തിരിച്ചു കിട്ടുന്നതിന് വേണ്ടി പാടുപെടുന്നത് രസകരമായി ചിത്രീകരിച്ചിരിക്കുന്നു.
ഡയറക്ടര്‍ ദിലീഷ് പോത്തന് അഭിമാനിക്കാന്‍ വകയുള്ള വളരെ മികച്ചൊരു മറ്റൊരു ചിത്രമാണിത്. ഈ മനോഹരമായ സിനിമ നാം കണ്ണിമയ്ക്കാതെ നോക്കിയിരിക്കും. എന്നു തുടങ്ങി ഓരോ അഭിനേതാക്കളെയും പേരെടുത്ത് അഭിനന്ദിക്കുന്നുണ്ട് ഋഷിരാജ് സിങ്. ഈ 21-ാം നൂറ്റാണ്ടിലും പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ തുക തക്ക സമയത്ത് കിട്ടുന്നില്ലെന്നത് വളരെ ദുഖകരമായ കാര്യമാണ്. കേസെടുക്കാനുള്ള പേപ്പറുകള്‍ പുറത്തു നിന്ന് കൊണ്ടു വരണം എന്നു കേള്‍ക്കുന്നത് വളരെ സങ്കടകരമായ കാര്യമാണ്. പോലീസ് സ്റ്റേഷന്റെയും മനുഷ്യരുടെയും പച്ചയായ മുഖം വരച്ചു കാണിക്കുന്ന ഈ നല്ല സിനിമ എല്ലാവരും തീര്‍ച്ചയായും കാണണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.






