അഗര്‍ത്തല: തൃണമുല്‍ എംഎല്‍എമാരെ ബിജെപി പാളയത്തില്‍ എത്തിച്ച് അമിത് ഷായുടെ തന്ത്രം. ത്രിപുരയിലെ ആറ് തൃണമുല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സുദീപ് റോയ് ബര്മന്, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്ഹോള്‍, ബിശ്വ ബന്ദു സന്, പ്രന്‍ജിത് സിങ് റോയ്, ദിലീപ് സര്‍ക്കാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ത്രിപുരയില്‍ ബിജെപി മുഖ്യ പ്രതിപക്ഷമായി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിന് പിന്നാലെയാണ് എംഎല്‍മാരുടെ കൂടുമാറ്റം. ബിജെപിയില്‍ ചേര്‍ന്ന ആറ് തൃണമുല്‍ എംഎല്‍എമാരില്‍ അഞ്ച് പേര് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മാറിയത്. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
50 അംഗ നിയമസഭയില്‍ ഇടതുപക്ഷത്തിന് 50 സീറ്റും കോണ്‍ഗ്രസ് 4, തൃണമുല്‍ കോണ്‍ഗ്രസ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ തൃണമുല്‍ അംഗങ്ങള്‍ ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയില്‍ ബിജെപിക്ക് ഇതുവരെ ഒരു എംഎല്‍എയെപ്പോലും ജയിപ്പിക്കാനായിട്ടില്ല.






