
കണ്ണൂർ: കൂടാളി കുംഭത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു. തൃശൂർ സ്വദേശിയായ ആദിത്യ കൃഷ്‌ണ ദേവ് (21) ആണ് മരിച്ചത്. അപകടത്തിന് തൊട്ടുപിന്നാലെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരിക്കെയാണ് മരണം.
കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു കേരളത്തെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. അപകടം നടന്ന ദിവസം തന്നെ ആദിത്യയുടെ സഹപാഠികളായ നാല് യുവാക്കൾ മരണപ്പെട്ടിരുന്നു. ആദിത്യയുടെ കൂടി വിയോഗത്തോടെ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരണത്തിന് കീഴടങ്ങി..






