മുന്നാര്‍: മൂന്നാറില്‍ ഭൂമി കയ്യേറിയവരുടെ പട്ടിക ജില്ലാ കളക്ടര്‍ ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും 330 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെന്നും ഹരിത ട്രൈബ്യൂണലിന് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എട്ട് വില്ലേജുകളിലായി അനുമതിയില്ലാതെ പണിത 330 അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടികയാണ് കളക്ടര്‍ ഹരിത ട്രൈബ്യുണലിന് കൈമാറിയത്.
എന്‍ഒസി ഇല്ലാതെയും പെര്‍മിറ്റില്ലാതെയും പണിത 330 അനധികൃത നിര്‍മ്മാണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം നടത്തിയ അനധികൃത നിര്‍മ്മാണങ്ങളുടെ കണക്കെടുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട് നിര്‍മ്മിക്കാനുള്ള അനുമതിയില്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണ് പലരും നിര്‍മ്മിച്ചത്. കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.






