
സിംഹക്കുട്ടിയെ പോലെ വസ്ത്രങ്ങള്‍ ധരിപ്പിച്ച് 11 മാസം പ്രായമുള്ള കുഞ്ഞിനെ സിംഹത്തിന്റെ മുന്നില്‍ ഇരുത്തി. ജോര്‍ജ്ജിയയിലെ അറ്റ്ലാന്‍ഡ മൃഗശാലയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. സിംഹക്കൂടിന് മുന്നില്‍ ഗ്ലാസിന് ഇപ്പുറത്തായി ആണ് കുട്ടിയെ ഇരുത്തിയത്. കുഞ്ഞിനെ കണ്ട് അത് സിംഹക്കുട്ടിയാണെന്ന് കരുതി കൈകൊണ്ട് തൊടാനും മണപ്പിക്കാനുമൊക്കെ സിംഹം ശ്രമിക്കുന്നുണ്ട്. ഇരുവര്‍ക്കും ഇടയില്‍ തടസ്സമെന്നോണം ഗ്ലാസ് ചില്ല് ഉണ്ട്.
എന്നാല്‍ ഇരുവരും നീക്കങ്ങള്‍ പരസ്പരം ശ്രദ്ധിക്കുന്നുമുണ്ട്. കുഞ്ഞ് കൈകള്‍ കൊണ്ട് ഗ്ലാസില്‍ തൊടുമ്പോള്‍ സിംഹവും തൊടുന്നുണ്ട്. കുട്ടിയെ പിടിക്കാനാണ് സിംഹം ശ്രമിക്കുന്നത് കുട്ടി ഇഴഞ്ഞു നീങ്ങുമ്പോള്‍ അതിനൊപ്പം സിംഹവും പോകുന്നുണ്ട്. കുട്ടിയും സിംഹവും പരസ്പരം ആകാംക്ഷയോടെയാണ് പെരുമാറിയത്. തങ്ങളുടെ കൊച്ചു സിംഹക്കുട്ടിയെ യഥാര്‍ത്ഥ സിംഹത്തിന് വളരെ ഇഷ്ടപ്പെട്ടുവെന്നാണ് കുട്ടിയോടൊപ്പമുണ്ടായിരുന്നവര്‍ പ്രതികരിച്ചത്. കുട്ടി സിംഹത്തോടൊപ്പം കളിക്കാനും ശ്രമിച്ചിരുന്നു. സംഭവത്തിന്റെ ആകാംക്ഷയുണര്‍ത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും എടുത്തിട്ടുണ്ട്.






