
ന്യൂഡല്‍ഹി: സൂപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ നിയമ മന്ത്രാലയം അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ ഈ മാസം 27ന് വിരമിക്കുന്ന ഒഴിവിലേക്കാണ് മിശ്ര എത്തുന്നത്. 2018 ഒക്ടോബര്‍ 2 വരെയാണ് മിശ്രയുടെ കാലാവധി.
ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ വിധി പ്രഖ്യാപനം നടത്തിയ ബെഞ്ചിന്റെ തലവനാണ് മിശ്ര. 63 കാരനായ മിശ്രയെ ജനകീയ ന്യായാധിപന് എന്നാണ് സഹപ്രവര്‍ത്തകര്‍ വിശേഷപ്പിക്കുന്നത്.






