
ദേശീയ തലത്തില്‍ കേരളത്തെ മോശമാക്കി കാണിക്കുന്ന സമീപനമാണ് അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ സ്വീകരിച്ചിരിക്കുന്ന നയം. ചാനല്‍ ചര്‍ച്ചകളിലും റിപ്പോര്‍ട്ടുകളിലും കേരളം സാംസ്കാരിക പരമായും വികസന പരമായും ഏറെ പിന്നലാണെന്ന് വരുത്തി തീര്‍ക്കാനാണ് അര്‍ണബിന്റെ ശ്രമം. എന്നാല്‍ ഇതും നോക്കി വെറുതേ ഇരിക്കാന്‍ തയ്യാറല്ല മലയാളികള്‍. റിപ്പബ്ലിക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ പുവര്‍ റിവ്യൂ രേഖപ്പെടുത്തിയാണ് മലയാളി പണി തുടങ്ങിയത്. രാവിലെ 4.7 ആയിരുന്ന ഫേസ്ബുക്ക് പേജ് റേറ്റിംഗ് വൈകിട്ട് ആകുമ്പോഴേക്ക് 2.3 വരെ ആയി കുറച്ച് കൊടുത്തു മലയാളികള്‍.
ഇതോടെ ഗുഡ് വില്‍ അക്കൗണ്ടില്‍ കോടികളുടെ നഷ്ടം വരുമെന്ന് മനസ്സിലാക്കിയ ഗോസ്വാമി ഫേസ്ബുക്ക് പേജിലെ റിവ്യൂ ഓപ്ഷന് പിന്‍വലിച്ചു. പക്ഷേ അതുകൊണ്ടൊന്നും മലയാളികളെ അത്ര പെട്ടെന്ന് തോല്‍പ്പിക്കാന്‍ ഗോസ്വാമിക്കാവില്ല. അടുത്ത പണി പിറകേ വന്നു.
ഗൂഗിള്‍ മാപ്പിലെ റിപ്പബ്ലിക് ടിവിയുടെ പേജില്‍ പുവര്‍ റിവ്യു രേഖപ്പെടുത്തി തുടങ്ങി മലയാളികള്‍. റേറ്റിംഗ് രേഖപ്പെടുത്തല്‍ മാത്രമല്ല കണക്കിന് പൊങ്കാലയുമുണ്ട്. പ്ലേസ്റ്റോറില്‍ നിന്നും ചാനല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തും റേറ്റിംഗ് മഹാമഹം പുരോഗമിക്കുന്നു. ഫേസ്ബുക്കിലെ റിവ്യൂ ഓപ്ഷന് മാറ്റിയെങ്കിലും, പേജില്‍ വരുന്ന വാര്‍ത്തകള്‍ക്ക് താഴെ അര്‍ണബിനും ചാനലിനും മലയാളികള്‍ കണക്കിന് കൊടുക്കുന്നുണ്ട്. മലയാളിയെ പേടിച്ച് റിവ്യൂ ഓപ്ഷന് പിന്‍വലിച്ച അര്‍ണബിനെ തേച്ച് ഒട്ടിക്കുകയാണ് മല്ലൂസ്. ഒടുവിലിപ്പോള്‍ റിവ്യൂ ഓപ്ഷന് തിരികെ കൊണ്ടുവന്നിരിക്കുകയാണ് ചാനല്‍






