Authored by Web Desk | Last updated: 09 Aug 2017, 1:11 PM | 1 min read
സാഹസികത ചെയ്യുന്നത് ചിലരുടെ വിനോദമാണ്. ലോകത്തുള്ള എന്തിനെയും കീഴടക്കുക എന്നതാണ് ഇവരുടെ മനോഭാവം. മരണത്തെ പോലും ഇക്കൂട്ടര്‍ വെല്ലുവിളിക്കും. ഫോട്ടോഗ്രാഫറായ ടിം ഹോവെല്ലും ഇത്തരക്കാരില്‍ ഒരാളാണ്. ഫോട്ടോഗ്രഫി മാത്രമല്ല, ഇത്തരം സാഹസികതയും ടിം ഇഷ്ടപ്പെടുന്നു. ടിം പുറത്ത് വിട്ട ഹെല്‍മെറ്റ് ക്യാമറ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 3,600 അടി ഉയരത്തില്‍ കയറിയാണ് ടിം ഹെവെല് എല്ലാവരെയും ഞെട്ടിച്ചത്.
13 മണിക്കൂര്‍ എടുത്താണ് ടിം പിസ് ബാഡിലി എന്ന മലനിര കീഴടക്കിയത്. അതിന്റെ ഏറ്റവും ഉയരത്തിലാണ് ടിം എത്തിയത്. ഇതോടെ മരണത്തെ വെല്ലുവിളിച്ച യുവാവ് എന്ന ഖ്യാതിയും ടിമ്മിന് സ്വന്തമായി. വളരെ ശ്രദ്ധിച്ചാണ് ടിം മലയുടെ ഏറ്റവും ഉയരത്തിലുള്ള പാറക്കെട്ട് കയറിയത്. എന്തെങ്കിലും ചെറിയ പിഴവ് ഉണ്ടായാല്‍ പോലും അഗാധമായ കൊക്കയിലേക്കാണ് വീഴുന്നത്. പാറക്കെട്ടിന് ഏറ്റവും മുകളിലെത്തിയപ്പോഴുള്ള കാഴ്ച ഒരു പക്ഷിയുടെ കണ്ണിലൂടെയുള്ളതു പോലെയാണെന്നാണ് ടിം പറയുന്നത്.