ബജാജ് ഓട്ടോയും യൂ കെ ആസ്ഥാനമായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും കൈകോര്‍ക്കുന്നു. പുതുനിര മിഡ്-റേഞ്ച് മോട്ടോര്‍സൈക്കിളുകളെ ബജാജും ട്രയംഫും സംയുക്ത പങ്കാളിത്തത്തിലൂടെ അവതരിപ്പിക്കും. പുതിയ സഖ്യത്തെ കുറിച്ച് അടുത്തിടെ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ബജാജ്ഈ വിവരം പുറത്തിവിട്ടത്.
ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകളുടെ ബജാജുമായുള്ള സംഖ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉത്പാദനം ട്രയംഫും ആരംഭിക്കും. ട്രയംഫ് മോട്ടോര്‍സൈക്കിളുകളുടെ വില കുറയുന്നതിലേക്ക് പുതിയ സഖ്യം വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍. ക്രൂയിസര്‍ ശ്രേണിയിലേക്ക് ട്രയംഫിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ബജാജ് മോട്ടോര്‍സൈക്കിളുകളെയും ഇനി വിപണിയില്‍ പ്രതീക്ഷിക്കാം. ട്രയംഫ് നിലവില്‍ അസംബിള്‍ ചെയ്താണ് മോട്ടോര്‍സൈക്കിളുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ബജാജുമായുള്ള സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ ബജാജിന്റെ പൂനെ പ്ലാന്റില്‍ നിന്നും ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ ഉത്പാദിപ്പിക്കപ്പെടും. 300-600 cc വാഹനങ്ങള്‍ ആയിരിക്കും നിര്‍മിക്കുക.
ലോകത്തെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാണ് ബജാജ്. പള്‍സര്‍, ഡിസ്കവര് , ബോക്സര്‍ എന്നിവയാണ് ബജാജിന്റെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബൈക്കുകള്‍. കൂടാതെ ഓസ്ട്രേലിയയിലെ കെടിഎം ബ്രാന്‍ഡില്‍ ബജാജിന് 47 ശതമാനം ഓഹരിയുണ്ട്. 1902 ലാണ് ട്രയംഫ് സ്ഥാപിച്ചത്. ലോകത്തെ ഏറ്റവും വലിയ ബ്രിട്ടീഷ് ബൈക്ക് നിര്‍മാതാക്കളാണ് ട്രയംഫ്. ക്ലാസിക്, റോഡിസ്റ്റെര്സ്, ക്രൂയിസര്‍, അഡ്വെഞ്ചര്‍ എന്നി വിഭാഗങ്ങളിലാണ് ബൈക്ക് നിര്‍മിക്കുന്നത്. ഇതാദ്യമായിയാണ് ഒരു ഇന്ത്യന്‍ കമ്പനി യൂറോപ്പിലെ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളുമായി കൈകോര്‍ക്കുന്നത്.






