
ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സിനോടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഹര്‍ദീക് പാണ്ഡ്യയെ താരതമ്യം ചെയ്തത് എന്നാൽ പാണ്ഡ്യ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട് എന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനുമായ ഗൗതം ഗംഭീര്‍ പറയുന്നത്. നിലവിൽ ഇംഗ്ലണ്ടിന്റെ വിലപിടിപ്പുള്ള ഓള്‍റൗണ്ടറാണ് ബെന്‍ സ്റ്റോക്സ്.
ഇന്ത്യ കണ്ടത്തിൽവെച്ചു ഏറ്റവും മികച്ച ഓൾ റൗണ്ടറായി വളരാൻ ഹര്‍ദീക് പാണ്ഡ്യയ്ക്ക് സാധിച്ചു. മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനും ഫാസ്റ്റ് മീഡിയം ബൗളറുമായ പാണ്ഡ്യയ്ക്ക് ഫീല്‍ഡിങിലും അസാമാന്യമായ കഴിവുണ്ട്. ഹര്‍ദീക് പാണ്ഡ്യയിൽ എനിക്ക് വിശ്വാസമുണ്ടെന്നും, ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടറായ ബെൻ സ്റ്റോക്സ് പോലെ വളരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമെന്നും കോലി ഒരു പ്രെസ്സ് കോൺഫെറെൻസിൽ പറഞ്ഞു.
ഗംഭീര്‍ പ്രധാനമായും ഹര്‍ദീക് പാണ്ഡ്യയുടെ ബാറ്റിംഗ് ടെക്നിക്ക് ആണ് ചൂണ്ടിക്കാട്ടുന്നത്. നിലവിൽ മുന്‍നിര ബാറ്റ്സ്മാൻ ആയതുകൊണ്ട് പാണ്ഡ്യയുടെ ബാറ്റിംഗ് ഓക്കെയാണ്. അതേസമയം മുന്‍നിര പരാജയപ്പെടുന്ന ഒരു അവസരത്തില്‍ പാണ്ഡ്യയ്ക്ക് ആറും ഏഴും എട്ടും നമ്ബറില്‍ ഇറങ്ങുന്നവര്ക്കൊപ്പം നിന്ന് സ്കോർ ചെയ്യാനുള്ള കഴിവുണ്ടോ എന്ന കാര്യം സംശയമാണെന്ന് ഗംഭീര്‍ പറഞ്ഞു.




