ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് മറുപടിയുമായി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നതായി ഹമീദ് അന്‍സാരി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തരം വാദം രാഷ്ട്രീയ അജണ്ടയാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു വെങ്കയ്യ നായിഡുവിന്റെ വിമര്‍ശനം.
രാജ്യസഭാ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഹമീദ് അന്‍സാരി ന്യുനപക്ഷ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇതിന് മറുപടിയുമായാണ് വെങ്കയ്യ നായിഡു രംഗത്ത് വന്നത്. ചില ആളുകള്‍ പറയുന്നു ന്യുനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന്. ഇത് ഒരു രാഷ്ട്രീയപ്രചാരണമാണ്. ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും സുരക്ഷിത്വവുമുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്ന വാദവും വെങ്കയ്യ തള്ളിക്കളഞ്ഞു. ലോകത്ത് ഏറ്റവുമധികം സഹിഷ്ണുത പുലര്‍ത്തുന്നവരാണ് ഇന്ത്യക്കാര്‍. അതിന് കാരണം ഇന്ത്യക്കാര്‍ പരിഷ്കാരികളാണ്. ഇവിടെ ജനാധിപത്യം നിലനില്ക്കുന്നതും അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.






