
തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്.
കോട്ടയം ജില്ലാ കളക്ടറായി നവജ്യോത് ഖോസ, തിരുവനന്തപുരം ജില്ലാ കളക്ടറായി കെ. വാസുകി, കൊല്ലം ജില്ലാ കളക്ടറായി എസ്. കാര്ത്തികേയന്, പാലക്കാട് ജില്ലാ കളക്ടറായി സുരേഷ് ബാബു എന്നിവരെ നിയമിച്ചു. ടി.വി. അനുപമയാണ് ആലപ്പുഴ ജില്ലയുടെ പുതിയ ഭരണാധികാരി.






