
ഇറ്റാലിയന്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രിസ്ലര് ബി.എം.ഡബ്ള്യൂ നേത്രത്വത്തില്‍ ഉള്ള സ്ഥാപനവുമായി ചേര്‍ന്ന് സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജര്‍മന്‍ അഡമ്പര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ള്യൂ യുഎസ് കമ്പ്യൂട്ടര്‍ ചിപ്പ് ഭീമന്മാരായ ഇന്റലും ഇസ്രയില്‍ ടെക്ക് സ്ഥാപനമായ മൊബൈല്‍ഐ യുമായി ചേര്‍ന്ന് ഈ പദ്ദതിക്കായി പരിശ്രമം തുടങ്ങി കഴിഞ്ഞു. ജര്‍മന്‍ കാര്‍ ഭാഗങ്ങള്‍ വിതരണകാരായ കോണ്ടിനെന്റലും യുകെ ആസ്ഥാനമായ വാഹന ഉപകരണ നിര്‍മാതാക്കള്‍ ഡെല്‍ഫിയും ഇതിന്റെ ഭാഗമായി കഴിഞ്ഞു.
ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനം യാഥാര്‍ഥ്യമാവണമെങ്കില്‍ വാഹന നിര്‍മാതകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, വിതരണകാര്‍ തമ്മില്‍ പങ്കാളിത്തം ആവിശ്യമാണെന്ന് ഫിയറ്റ് ചീഫ് എക്സിക്യൂട്ടീവ് സെര്‍ജിയോ മാര്ച്ചിയൊണ് പറഞ്ഞു. 40 ഓട്ടോണോമസ് ടെസ്റ്റ് വാഹനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ബി.എം.ഡബ്ള്യൂ നേത്രത്വത്തില്‍ ഉള്ള സ്ഥാപനം ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫിയറ്റ് ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് പദ്ദതിയായ വെയ്മോയായും പങ്കാളികള്‍ ആണ്. 100 സെല്‍ഫ് ഡ്രൈവിംഗ് ക്രിസ്ലര് പസിഫിക മിനിവാനുകളാണ് കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയത്.
ഈ വര്‍ഷം ആദ്യം ജര്‍മന്‍ അഡമ്പര കാര്‍ നിര്‍മാതാക്കളായ ഡൈല്മെറും ഓട്ടോ പാര്‍ട്സ് വിതരണകാരുമായ ബൊഷുമായി ചേര്‍ന്ന് ഡ്രൈവറില്ല വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.






