കൊല്‍ക്കത്ത: ഇന്ത്യയുടെ തെക്ക് കിഴക്കന്‍ കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യവുമായി സുഭാഷ് ചന്ദ്ര ബോസിന്റെ ചെറുമകന് ചന്ദ്രകുമാര്‍ ബോസ് രംഗത്ത്. സ്വാതന്ത്ര്യ സമരത്തില്‍ നേതാജി വഹിച്ച പങ്ക് ചരിത്രത്തെ വളച്ചൊടിക്കുവാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ആ്രോപിച്ചു.
സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പേ 1943ല്‍ തന്നെ ഒരു ഇന്ത്യന്‍ സര്‍ക്കാരിന് രൂപം നല്‍കിയിരുന്നു. അന്ന് നേതാജിയാണ് ദ്വീപ് സമൂഹമായ ആന്‍ഡമാന്‍ നിക്കോബാര്‍ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാക്കുവാനുള്ള ശ്രമം നടത്തിയതും പ്രഖ്യാപിക്കുകയും ചെയ്തു.
നെഹ്റുവിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയുന്നു അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയാണെന്നും ചന്ദ്രകുമാര്‍ ബോസ് പറയുന്നു.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന് ഈ ദ്വീപ് സമൂഹം ആക്രമിച്ച് കീഴടക്കിയിരുന്നു. സെല്ലുലാര്‍ ജയിലില്‍ കിടന്ന മുഴുവന്‍ തടവുകാരേയും മോചിപ്പിച്ച് ബ്രിട്ടീഷ് സൈന്യത്തെ തടവിലാക്കുകയും ചെയ്തിരുന്നു. തടവുകാരെ പാര്‍പ്പിക്കുന്നതിനായുള്ള കാലാപ്പാനി സെല്ലുലാര്‍ ജയിലുകള്‍ മാത്രമായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്.
ജപ്പാനോട് സുഭാഷ് ചന്ദ്ര ബോസ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യക്ക് വിട്ട തരുവാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷം 1943 ഡിസംബര്‍ 30ന് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഭടന്മാരെ സാക്ഷിയാക്കി നേതാജി ഇവിടെ തൃവര്ണപതാക ഉയര്‍ത്തിയിരുന്നു. അന്ന് അദ്ദേഹം ഷഹീദ് സ്വരാജ് എന്ന് പേരും ദ്വീപ് സമൂഹത്തിന് നല്‍കിയിരുന്നു. ആ പേരു തന്നെയാണ് തിരികെ കൊണ്ടുവരാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

Comments