പാറ്റ്ന: ബീഫ് കഴിച്ചുവെന്നാരോപിച്ച് ബീഹാറില്‍ മുസ്ലീം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. ഗോ സംരക്ഷകരാണ് യുവാക്കളെ മര്‍ദ്ദിച്ചത്. ബീഹാറിലെ ധുര്‍മ്മ ജില്ലയില്‍ മുഹമ്മദ് ഷഹാബുദീന് എന്ന യുവാവിനും ഇയാളുടെ അയല്‍വാസികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഇവര്‍ക്കെതിരെ പിന്നീട് പോലീസ് കേസുമെടുത്തു. ഭൂരിപക്ഷ സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തത്.
ഷഹാബുദീന് രാത്രിയില്‍ പശുവിനെ കൊന്ന് അയല്വാസികള്ക്കെപ്പം ചേര്‍ന്ന് കഴിച്ചുവെന്ന് ആരോപിച്ചാണ് ഗോസംരക്ഷണ അക്രമികള്‍ ഇവരെ മര്‍ദ്ദിച്ചത്. ഭാരത് മാതാ കീജെയ് വളികളോടെയാണ് അക്രമികള്‍ എത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. സ്ഥലത്തെത്തിയ പോലീസ് മര്‍ദ്ദനമേറ്റവര്‍ക്കെതിരെ കേസെടുത്തു.
അതേസമയം അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടില്ല. ആക്രമണമുണ്ടായതായി ആരും പരാതി നല്‍കാത്തതിനാലാണ് അക്രമികള്‍ക്കെതിരെ കേസെടുക്കാത്തതെന്ന് പോലീസ് വ്യക്തമാക്കി. ദേശീയ ദിനപത്രമായ ജനജാഗരണ്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.






