തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതികരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാകും സംസ്ഥാനത്തും ആവർത്തിക്കുക. ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഇന്ന് ഉത്തരവിറക്കി. കേന്ദ്രസർക്കാർ നിർദേശപ്രകാരം പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്നും അത് പൂർണമായും ആലപിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നേരത്തെ വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്പീക്കറോട് രേഖാമൂലം പ്രതിഷേധിച്ചിരുന്നു. പൂർണമായി ആലപിക്കേണ്ടിയിരുന്നുവെന്നും എന്തുകൊണ്ട് അത് ഉണ്ടായില്ലെന്നും ഗവർണർ ചോദിച്ചിരുന്നു. അന്ന് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് സഭയിൽ ആലപിച്ചത്. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു.

Comments