തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്തിനകത്തേക്കും പുറത്തേയ്ക്കും യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണക്കാലത്ത് കൂടുതല്‍ ട്രെയിനുകളും ഗള്‍ഫ് നാടുകളില്‍ നിന്ന് കൂടുതല്‍ ഫ്ളൈറ്റുകളും കേരളത്തിലേക്ക് അനുവദിക്കാന്‍ കേന്ദ്ര റയില്‍വേ മന്ത്രിയ്ക്കും സിവില്‍ വ്യോമയാന മന്ത്രിയ്ക്കും കത്തയച്ചു.
ഓണത്തോടൊപ്പം തന്നെ ബക്രീദും വരുന്നതിനാല്‍ നാട്ടിലേക്ക് എത്തുന്നവരുടെ തിരക്ക് കൂടുതലായിരിക്കുമെന്നും അതിനാല്‍ തിരക്ക് മുന്‍കൂട്ടികണ്ട് കൂടുതല്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ 10നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര റെയില്വേമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Comments