ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ 90 പശുക്കള്‍ കൂടി ചത്തു. ബിജെപി നേതാവ് ഹരീഷ് വര്‍മ്മയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഗോശാലകളിലാണ് 90 പശുക്കള്‍ കൂടി ചത്തത്. ദര്‍ഗ് ജില്ലയില്‍ ഹരീഷ് വര്‍മ്മയുടെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ 200 പശുക്കള്‍ ചത്തിരുന്നു. ഇതിന് പിന്നാലെയാണ് 90 പശുക്കള്‍ കൂടി ചത്തത്. പട്ടിണി കിടന്നും പരിപാലനം ലഭിക്കാതെയുമാണ് പശുക്കള്‍ ചത്തത്.
ഹരീഷ് റാവത്തിന്റെ ഗോഡ്മാര ഗ്രാമത്തിലെ ഗോശാലയില്‍ നിന്ന് 70 പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. റാണോയിലെ മയൂരി ഗോശാലയിലാണ് ബാക്കി 20 പശുക്കള്‍ ചത്തത്. ഗോശാലയില്‍ 200 പശുക്കള്‍ ചത്തതിന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലായത്. അതേസമയം പശുക്കള്‍ ചത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്നാണ് ഇയാളുടെ വാദം. പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങുന്നതിനുള്ള തുക ഗോ സേവാ ആയോഗ് അനുവദിച്ചില്ലെന്ന് ഹരീഷ് വര്‍മ്മ ആരോപിച്ചു.
ഹരീഷ് വര്‍മ്മയുടെ ഉടമസ്ഥതയില്‍ മൂന്ന് ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മൂന്ന് ഗോശാലകളിലും പശുക്കള്‍ ചത്തു. അതേസമയം ഗോശാലകള്‍ക്ക് അനുവദിച്ച 1.65 കോടി രൂപ തട്ടിയെടുത്തതിന് വര്‍മ്മയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.






