
മണിമല: 14 ലക്ഷം രൂപ ചിലവഴിച്ച് പുതുക്കിപ്പണിത മണിമല കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നടത്തിയതിനു പിന്നാലെ തകര്‍ന്നു. ശനിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. അന്നു രാത്രിയില്‍ തന്നെ തകരുകയും ചെയ്തതിനു പിന്നില്‍ അഴിമതി നടന്നതായിയാണ് നാട്ടുകാര്‍ പറയുന്നത്.
ആശുപത്രി കെട്ടിടത്തിന്റെ മുന്‍വശം റൂഫ് ചെയ്ത് ഇറക്കിപ്പിടിക്കുകയും െടെല്‍ ഇടുകയുമായിരുന്നു പ്രധാന നിര്‍മാണപ്രവര്‍ത്തികള്‍. ഗുണനിലവാരം കുറഞ്ഞ െപെപ്പുകള്‍ ഉപയോഗിച്ചതിനാലും െപെപ്പുകള്‍ തമ്മില്‍ ശരിയായി വെല്‍ഡിംഗ് നടത്താത്തതിനാലുമാണ് കെട്ടിടം തകരാന്‍ കാരണമെന്ന് ആക്ഷേപം .
സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം ശനിയാഴ്ചയാണ് എം.എല്‍.എ. ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തത്. സംഭവസ്ഥലം എം.എല്‍.എ ഇന്നലെ സന്ദര്‍ശിച്ചു. നിര്‍മ്മിതിയാണ് നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. മണിമല പി.എച്ച് .സി കുടുബാരോഗ്യകേന്ദ്രം ആയി ഉയര്‍ത്തുകയായിരുന്നു .






