
തിരുവനന്തപുരം : പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോളും ഡീസലും നല്‍കില്ലെന്ന നിലപാട് കടുപ്പിച്ച് എണ്ണക്കമ്പനികള്‍. ഇന്ധന ദുരുപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിയാണ് എണ്ണക്കമ്പനികളുടെ ഈ നടപടി. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്കാന് പാടില്ലെന്ന എക്സ്പ്ലോസീവ് ആക്ടിലെ നിയമം കര്‍ശനമായി നടപ്പാക്കാന്‍ പമ്പുകള്‍ക്ക് എണ്ണക്കമ്പനികള്‍ നിര്‍ദ്ദേശം നല്കി. ഈ നിയമം നടപ്പാക്കാന്‍ മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന് തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെതുടര്‍ന്ന് നടപ്പാക്കാന്‍ സാധിച്ചില്ല. നിര്‍ദ്ദേശം നടപ്പാകുന്നുണ്ടോ എന്ന് എണ്ണക്കമ്പനികള്‍ നിരീക്ഷിക്കും.
ഇനി മുതല്‍ വഴിയ്ക്കുവച്ച് പെട്രോള്‍ തീര്‍ന്നാലും വണ്ടി തള്ളിക്കൊണ്ട് പമ്പില്‍ എത്തിയാല്‍ മാത്രമേ എണ്ണ ലഭിക്കൂ എന്നാണ് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നത്.
കുപ്പില്യില് വാങ്ങിയ പെട്രോള്‍ ഉപയോഗിച്ച് യുവതിയെ കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികളുടെ ഈ തീരുമാനം. അപകടം ഒഴിവാക്കുക എന്നത് മാത്രമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതുസംബന്ധിച്ച് പമ്പുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് യാത്രക്കാര്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നത്.






