
കൊച്ചി : ബോഡി ഡബ്ളിങ് കേസില്‍ സംവിധായകന് ജീന്‍ പോള്‍ ലാലിനെയും നടന് ശ്രീനാഥ് ഭാസിയേയും അന്വേഷണസംഘം ചോദ്യം ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരെയും ചോദ്യം ചെയ്തത്.
'ഹണി ബി ടു' എന്ന ചിത്രത്തില്‍ അഭിനയിച്ച നടിയാണ് സംവിധായകനും ലാലിന്റെ മകനുമായ ജീന്‍പോള്‍, നടന് ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. അനുവാദമില്ലാതെ തന്റെ മുഖം കൂട്ടിച്ചേര്‍ത്ത് ചിത്രത്തില്‍ ഉപയോഗിച്ചുവെന്നും പ്രതിഫലം ചോദിച്ചതിന് അസഭ്യം പറഞ്ഞുവെന്നും ലൈംഗീക ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും തനിക്ക് പരാതിയില്ലെന്നും ഇരുകൂട്ടരും സംസാരിച്ച് ഒത്തുതീര്പ്പിലാക്കിയെന്നും നടി എറണാകുളം സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിയമപരമായ സാധുതയില്ലെന്ന് വ്യക്തമാക്കിയ പോലീസ് കേസുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതേതുടര്‍ന്നാണ് ജീന്‍പോളിനെയും ശ്രീനാഥ് ഭാസിയെും ചോദ്യം ചെയ്തത്.






