
ന്യൂയോര്‍ക്ക്: ദശലക്ഷത്തോളം അമേരിക്കക്കാര്‍ തിങ്കളാഴ്ച ഇരുട്ടില്‍ ആയി. സൂര്യന് ചന്ദ്രന് പിന്നില്‍ മറയുന്ന പൂര്‍ണ സൂര്യഗ്രഹണമാണ് അമേരിക്കയെ ഇരുട്ടിലാക്കിയത്. അത്യപൂര്‍വ്വ പ്രതിഭാസമാണ് ഇന്ന നടന്നത്.
നട്ടുച്ചക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലായി. ഈ പ്രതിഭാസം വീക്ഷിക്കാനും ഗവേഷണങ്ങള്‍ക്കുമായി ശാസ്ത്ര ലോകവും ഒരുങ്ങി കഴിഞ്ഞിരുന്നു. നാസ ഉള്‍പ്പടെയുള്ളവര്‍ സമ്പൂര്‍ണ സൂര്യഗ്രഹത്തിന്റെ തല്‍സമയ സംപ്രേഷണവും പുറത്തുവിട്ടു. അമേരിക്കയിലെ പന്ത്രണ്ടു സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് സൂര്യഗ്രഹണം കാണാന്‍ സാധിച്ചത്.
സൂര്യഗ്രഹണം കാണാനായി എത്തുന്ന സഞ്ചാരികളുടെ തിരക്കിനാല്‍ ഹോട്ടലുകളില്‍ ബുക്കിങ് നേരത്തേ പൂര്‍ത്തിയായിരുന്നു. അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇത്. അമേരിക്കന്‍ ചരിത്രത്തിലെയും ഏറ്റവും വലിയ സൂര്യഗ്രഹണം കൂടിയാണിത്.







Comments