
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അഴിമതി ആരോപണത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി അന്വേഷണ കമ്മീഷന് അംഗങ്ങള്‍. കണ്ടെത്തലുകള്‍ തങ്ങള്‍ കുമ്മനം രാജശേഖരന് കൈമാറിട്ടുണ്ടെന്നും കമ്മീഷന്റേതായി പ്രചരിക്കുന്ന റിപ്പോര്‍ട്ട് തങ്കളുടേതല്ലെന്നും കെ.പി ശ്രീശനും എ.കെ നസീറും വിജിലന്‍സിന് മൊഴി നല്കി.
അഞ്ചുകോടി 60 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി ബോദ്ധ്യപ്പെട്ടുവെന്നും ഇരുവരും വിജിലന്‍സിനോട് പറഞ്ഞു. സംഘടനയില്‍ നിന്നും പുറത്താക്കിയ വിനോദും കോളജ് ഉടമയായ ഷാജിയും സതീഷ് നായരും തമ്മില്‍ 5.6 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ തങ്കള്‍ അയച്ച റിപ്പോര്ട്ടിന്മേല് എന്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് തങ്കള്ക്കറിയില്ലെന്നും ഇരുവരും നല്കിയ മൊഴിയില്‍ പറയുന്നു. മെഡിക്കല്‍ കോഴ ആരോപണത്തില്‍ പണമിടപാട് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ബി.ജെ.പി അന്വേഷണ കമ്മീഷനംഗങ്ങള്‍ എന്ന നിലയ്ക്കാണ് കെ.പി ശ്രീശന്റെയും എ.കെ നസീറിന്റെയും മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തിയത്.






