
കോട്ടയം : സംഘപരിവാര്‍ സംവാദകന് രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി ഹാദിയയുടെ പിതാവ് അശോകന് രംഗത്ത്. ഹാദിയയെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ അനുവാദമില്ലാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിശ്വാസവഞ്ചനയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം പോലീസ് സ്റ്റേഷനിലാണ് അശോകന് പരാതി നല്‍കിയിരിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പ്രവേശനാനുമതി നിഷേധിച്ചിട്ടുള്ള ഹാദിയയുടെ വീട്ടില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഹുല്‍ ഈശ്വര്‍ എത്തിയത്. എന്നാല്‍, ഹാദിയയുടെ വീട്ടില്‍ എങ്ങനെ കയറിപ്പറ്റി എന്ന ചോദ്യത്തിന് രാഹുല്‍ കൃത്യമായി മറുപടി നല്‍കിയിരുന്നില്ലെങ്കിലും ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഡിവൈഎസ്പിയുടെയും ഹാദിയയുടെ പിതാവിന്റെയും അനുവാദത്തോടെയാണ് കയറിയതെന്ന് മറുപടി നല്‍കിയിരുന്നു.
അമ്മയുടെ പ്രതികരണം അനുവാദത്തോടെയാണ് പകര്‍ത്തിയതെന്ന് രാഹുല്‍ പറയുന്നുണ്ടെങ്കിലും ഒളികാമറ ഉപയോഗിച്ചുവോ എന്ന സംശയം ഉയര്‍ന്നിരുന്നു. പരാതിയുമായി അശോകന് കൂടി രംഗത്തെത്തിയതോടെ സംശലം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്.






