അഹമ്മദാബാദ്: അഹമ്മദാബാദിൽ ഒരു പിജിയുടെ ടെറസിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരൻ വിദ്യാർത്ഥിനിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതായി പരാതി. അഹമ്മദാബാദിലെ ആനന്ദ് നഗർ മേഖലയിലെ പേയിങ് ഗസ്റ്റ് (പിജി) താമസസ്ഥലത്താണ് 23 കാരിയായ ഇന്റീരിയർ ഡിസൈനിങ് വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ അതിക്രമം നടന്നത്.
ഓഗസ്റ്റ് 8-ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ഗുജറാത്ത് സർവകലാശാലയിലെ ഇന്റീരിയർ ഡിസൈനിങ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഭക്ഷണം വാങ്ങിയ ശേഷം രാത്രി ടെറസിൽ നടക്കാൻ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഹർദോയ് ജില്ലക്കാരനായ ധർമ്മ സിംഗ് റാംശങ്കർ സിംഗ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ടെറസിൽ നിന്ന് താഴേക്ക് ഇറങ്ങാൻ നോക്കിയ പെൺകുട്ടിയുടെ പിന്നിലെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്തിൽ വയർ ചുറ്റുകയും വായ പൊത്തുകയും ചെയ്തു. ബഹളം വെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും സോളാർ പാനലുകൾക്ക് സമീപം കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം പ്രതി പെൺകുട്ടിയുടെ മൊബൈൽ ഫോണുമായി താഴേക്ക് പോയി. ടെറസ് വാതിൽ അകത്തുനിന്ന് പൂട്ടിയതിനാൽ പെൺകുട്ടി നിലവിളിക്കുകയും, തുടർന്ന് അഞ്ചാം നിലയിൽ താമസിക്കുന്ന ഒരാളെത്തി വാതിൽ തുറന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ലോക്കൽ പോലീസ്, ക്രൈംബ്രാഞ്ച് എന്നിവരുടെ പത്തിലധികം സംഘങ്ങൾ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ആറര ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് പ്രതി ഈ പിജിയിൽ ജോലിക്കെത്തിയത്. പശ്ചാത്തല പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

Comments